വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്തിൽ മനോഹരൻ- സുമിത്ര ദമ്പതികളുടെ തകർന്നുവീണ വീട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുംചേർന്ന് പുനർനിർമിച്ചു നൽകി. പുതിയ വീടിന്റെ താക്കോൽദാനം സുമേഷ് അച്യുതൻ എംഎൽഎ നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഗരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദൻ ഗോപാലകൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. പങ്കജാക്ഷൻ, വാർഡ് പ്രസിഡന്റ് മയിൽസ്വാമി പ്രസംഗിച്ചു.